Ernakulam Siva Temple
എറണാകുളം ശിവക്ഷേത്രം എറണാകുളം നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള കൊച്ചി കായലിലേക്ക് ദർശനം ചെയ്തു സ്ഥിതി ചെയ്യുന്നു. അത്യുഗ്രമൂർത്തിയായ പരമശിവനാണ് മുഖ്യ പ്രതിഷ്ഠ. കിരാതമൂർത്തിയായും പാർവ്വതീസമേതനായും രണ്ടുരൂപങ്ങളിൽ ഇവിടെ ശിവന് പ്രതിഷ്ഠകളുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. പരശുരാമപ്രതിഷ്ഠിതനായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത്. വൈക്കം, ഏറ്റുമാനൂർ, തൃശ്ശൂർ വടക്കുന്നാഥൻ, തിരുനക്കര, തളിപ്പറമ്പ് എന്നിവപോലെ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ വരുന്ന ക്ഷേത്രമാണിത്. പണ്ട് ക്ഷേത്രം ചേരാനെല്ലൂർ കർത്താക്കന്മാരുടെ വകയായിരുന്നു. കർത്താക്കന്മാരും കൊച്ചി രാജാക്കന്മാരുമാണ് ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്.
Quick facts
Overview